vi

ന്യൂഡൽഹി: വികാസ് ദുബെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാവണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.എൽ. പുനിയ.''ഏറ്റുമുട്ടലിനൊപ്പം മറ്റ് 56 സംഭവങ്ങൾ കൂടി അന്വേഷിക്കാനായി സംസ്ഥാന സർക്കാറാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. അന്വേഷണത്തിൽ മുൻപരിചയമില്ലാത്ത അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ഭൂസ്‌ റെഡിയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തത നൽകണം. ഈ കേസുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയിലെ സിറ്റിംഗ് ജഡ്ജിയോട് ഈ കേസിന് മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെടണം.

'' പി.എൽ. പുനിയ പറഞ്ഞു.