che

ന്യൂഡൽഹി: യു.പിയിൽ രണ്ടു മന്ത്രിമാർക്ക് കൊവിഡ്. മുൻ ക്രിക്കറ്റ്താരവും കാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ, യുവജനക്ഷേമ കായിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ഉപേന്ദ്ര തിവാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 40 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് ചേതൻ ചൗഹാൻ. കർണാടകയിൽ ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി സി.ടി. രവിക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ്.