r

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 28000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ശനിയാഴ്ച എട്ടു വരെയുള്ള 24 മണിക്കൂർ കാലയളവിൽ 28637 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 551 പേർ മരിച്ചു. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 28000 കടക്കുന്നത്. ബുധനാഴ്ച മുതൽ തുടർച്ചയായി പ്രതിദിന രോഗികളുടെ എണ്ണം കാൽലക്ഷം കടക്കുകയാണ്.