ന്യൂഡൽഹി:പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുറ്റവാളി വികാസ് ദുബെയെ ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്ന പൊലീസുകാരന് കൊവിഡ്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽനിന്ന് ദുബെയെ കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന കോൺസ്റ്റബിളിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കാൺപുരിലെ ജി.എസ്.വി.എം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് നാല് പൊലീസുകാരുടെയും ഫലം നെഗറ്റീവായിരുന്നു.