congress

ന്യൂഡൽഹി: രാഷ്‌ട്രീയ നാടകങ്ങൾ തുടരുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് തനിക്ക് പിന്തുണ നൽകുന്ന എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി. അതേസമയം ഉടക്കി നിൽക്കുന്ന ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ ആളുകൾക്ക് ആഭ്യന്തരം അടക്കം നിർണായക വകുപ്പുകൾ നൽകണമെന്ന ഉപാധി മുന്നോട്ടുവച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് എം.എൽ.എമാരെ ബസുകളിൽ ജയ്‌പൂരിലെ റിസോർട്ടിലേക്ക് മാറ്റിയത്. സ്വതന്ത്രൻമാർ അടക്കം 104 എം.എൽ.എമാർ യോഗത്തിൽ പങ്കെടുത്തെന്നും അഞ്ച് എം.എൽ.എമാർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. ഹൈക്കമ്മാൻഡ് ആവശ്യപ്പെട്ടെങ്കിലും സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കാത്തതിൽ സച്ചിനെതിരെ കടുത്ത തീരുമാനങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലുള്ള സച്ചിനെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇടപെട്ട് നടത്തിയ ചർച്ചയിലാണ് പുതിയ ഉപാധികൾ മുന്നോട്ടുവച്ചത്. പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് തന്നെ നിലനിറുത്തണമെന്നും അനുയായികളായ നാലുപേർക്ക് ആഭ്യന്തരം, ധനകാര്യം അടക്കം പ്രമുഖ വകുപ്പുകൾ നൽകണമെന്നതുമാണ് പ്രധാന ആവശ്യങ്ങൾ. താൻ നിർദ്ദേശിക്കുന്നവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന ഉപാധിയുമുണ്ട്.

സച്ചിനെ മുന്നിൽ നിറുത്തി എം.എൽ.എമാരെ ബി.ജെ.പി സ്വാധീനിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഇവരെ റിസോർട്ടിലേക്ക് മാറ്റിയത്. എം.എൽ.എമാരുമായി പുറപ്പെട്ട നാലു ബസുകളിലൊന്നിൽ മുഖ്യമന്ത്രിയുമുണ്ടായിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും ഹൈക്കമ്മാൻഡ് ജയ്‌പൂരിലേക്ക് അയച്ചിരുന്നു. അതേസമയം, 72 അംഗങ്ങൾമാത്രമുള്ള ബി.ജെ.പിക്ക് മദ്ധ്യപ്രദേശിലേതു പോലെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തുക എളുപ്പമല്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിലും ബി.ജെ.പി യിലേക്കില്ലെന്നാണ് സച്ചിന്റെ ഇപ്പോഴത്തെ നിലപാട്. ജൂൺ 24ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിൽ പിളർപ്പുണ്ടാക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.
രാ​ജ​സ്ഥാ​നി​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ ​വീ​ണ്ടും​ ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​യോ​ഗം​ ​ചേ​രും.​ ​ഉ​ട​ക്കി​ ​നി​ൽ​ക്കു​ന്ന​ ​സ​ച്ചി​ൻ​ ​പൈ​ല​റ്റി​നോ​ട് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.അ​തേ​സ​മ​യം,​ ​രാ​ജ​സ്ഥാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​വി​ശ്വാ​സ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്നാ​ൽ​ ​വി​ട്ടു​ ​നി​ൽ​ക്കാ​ൻ​ ​ഭാ​ര​തീ​യ​ ​ട്രൈ​ബ​ൽ​ ​പാ​ർ​ട്ടി​ ​ത​ങ്ങ​ളു​ടെ​ ​ര​ണ്ട് ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​വി​പ്പു​ ​ന​ൽ​കി.​ ​പാ​ർ​ട്ടി​ ​നേ​ര​ത്തെ​ ​ഗെ​ലോ​ട്ട് ​മ​ന്ത്രി​സ​ഭ​യ്‌​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​യി​രു​ന്നു

ഐടി, ഇഡി റെയ്‌ഡ്

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധി നേരിടുന്ന സമയത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായികളും വ്യവസായികളുമായ രാജീവ് അറോറ, ധർമ്മേന്ദ്ര റാഥോർ എന്നിവരുടെ മുംബയ്, ജയ്‌പൂർ, കോട്ട എന്നിവിടങ്ങളിലെ വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തി. ജ്വല്ലറി, ഹോട്ടൽ ബിസിനസുകളുള്ള ഇരുവർക്കുമെതിരെ നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്. രാജസ്ഥാൻ പൊലീസിനെ അറിയിക്കാതെയായിരുന്നു ജയ്‌പൂരിലും കോട്ടയിലും നടന്ന റെയ്‌ഡുകൾ. റെയ്ഡിനെ കോൺഗ്രസ് അപലപിച്ചു.

ഗെ​ലോ​ട്ടി​ന് ​ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് ​സ​ച്ചിൻ

ന്യൂ​ഡ​ൽ​ഹി​:​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ശോ​ക് ​ഗെ​ലോ​ട്ടി​ന്റെ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​ത​ള്ളി​യും​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഭൂ​രി​പ​ക്ഷം​ ​തെ​ളി​യി​ക്കാ​നും​ ​വെ​ല്ലു​വി​ളി​ച്ച് ​സ​ച്ചി​ൻ​ ​പൈ​ല​റ്റ്.
84​ ​എം.​എ​ൽ.​എ​മാ​ർ​ ​മാ​ത്ര​മാ​ണ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും​ ​സ​ച്ചി​നൊ​പ്പ​മു​ള്ള​വ​ർ​ ​പ​റ​യു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വീ​ട്ടി​ല​ല്ല​ ​നി​യ​മ​സ​ഭ​യി​ലാ​ണ് ​ഭൂ​രി​പ​ക്ഷം​ ​തെ​ളി​യി​ക്കേ​ണ്ട​ത്.​ ​ഡ​ൽ​ഹി​യി​ൽ​ ​അ​ഞ്ജാ​ത​ ​കേ​ന്ദ്ര​ത്തി​ൽ​ ​തു​ട​രു​ന്ന​ ​സ​ച്ചി​ൻ​ ​ഹൈ​ക്ക​മ്മാ​ൻ​ഡു​മാ​യി​ ​താ​ൻ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും​ ​ഉ​പാ​ധി​ക​ൾ​ ​വ​ച്ചി​ട്ടി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​രു​മെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ളും​ ​സ​ച്ചി​ൻ​ ​ക്യാ​മ്പ് ​ത​ള്ളി​യി​ട്ടു​ണ്ട്.