te

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കുതിപ്പ് അതിരൂക്ഷമായി തുടരുന്നു. ആകെ രോഗികൾ 9 ലക്ഷം പിന്നിട്ടു. മരണം 23500 കടന്നു. ജൂലായ് 10നാണ് ആകെ കേസുകൾ എട്ടുലക്ഷം കടന്നത്. പ്രതിദിന കേസുകൾ ആദ്യമായി 29000 കടന്നു. ഞായാറാഴ്ച 29106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 24 മണിക്കൂറിനിടെ 18850 പേർക്ക് രോഗമുക്തിയുണ്ടായതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 553470 ആയി. രോഗമുക്തി നിരക്ക് 63.02 ശതമാനമായി ഉയർന്നു.