@സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി,​ പി. സി. സി പ്രസിഡന്റ് പദങ്ങളിൽ നിന്ന് പുറത്താക്കി

@ബി. ജെ. പിയുടെ മദ്ധ്യപ്രദേശ് മോഡൽ ഓപ്പറേഷൻ

@സച്ചിന്റെ തീരുമാനം ഇന്ന്

@ബി. ജെ. പി യോഗം ഇന്ന്

ന്യൂഡൽഹി/ജയ്‌പൂർ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ തകർത്ത് ജ്യോതിരാദിത്യ സിന്ധ്യയെ അടർത്തിമാറ്റിയ തന്ത്രം രാജസ്ഥാനിലും പ്രയോഗിച്ച ബി. ജെ. പിയുടെ കെണിയിൽ വീണ യുവനേതാവ് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി,​ പി. സി. സി പ്രസിഡന്റ് സ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് പുറത്താക്കി. സച്ചിൻ പക്ഷക്കാരായ രണ്ട് മന്ത്രിമാരെയും നീക്കി,​

ഗെലോട്ട് സർക്കാരിന് ഭീഷണിയായി സച്ചിന്റെ വിമത നീക്കം ശക്തമായതിനിടെ. ബി. ജെ. പിയുടെ സുപ്രധാന യോഗം ഇന്ന് ജയ്‌പൂരിൽ നടക്കും. ബി.ജെ.പി സച്ചിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്.

ഇന്നലത്തെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിപ്പ് ലംഘിച്ച് സച്ചിൻ ബഹിഷ്‌കരിച്ചതോടെയാണ് നടപടി. തുടർന്ന് ഗവർണറെ കണ്ട മുഖ്യമന്ത്രി അലോക് ഗെലോട്ട് രാത്രി മന്ത്രിസഭായോഗവും വിളിച്ചു കൂട്ടി.

ഗെലോട്ട് സർക്കാർ ന്യൂനപക്ഷമായെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നും സച്ചിൻ പക്ഷം ആവശ്യപ്പെട്ടു. സച്ചിൻ പക്ഷം രാജിവച്ചാൽ ഗെലോട്ട് സർക്കാരിന് ഭീഷണിയാകുമെന്ന് റിപ്പോർട്ടുണ്ട്. ബി. ജെ. പിയുടെ സുപ്രധാനയോഗം ഇന്ന് ജയ്‌പൂരിൽ ചേരുന്നുണ്ട്.

76 പേരുടെ പിന്തുണയുള്ള ബി. ജെ. പിക്ക് സർക്കാരിനെ അട്ടിമറിക്കാൻ 25 പേരുടെ പിന്തുണ കൂടി വേണം. അത്രയും പിന്തുണ സച്ചിന് ഉണ്ടോ എന്നറിയില്ല.

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഉടക്കി നിൽക്കുന്ന സച്ചിൻ ബി. ജെ. പി നേതാക്കളുമായി ആശയവിനിമയത്തിലായിരുന്നു.