covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 24,000 കടന്നു. ആകെ രോഗികൾ 9.25 ലക്ഷവും പിന്നിട്ടു.

പ്രതിദിനം ശരാശരി 500 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂലായ് 6നാണ് കൊവിഡ് മരണം 20,000 കടന്നത്. ജൂലായ് 8ന് 21000, ജൂലായ് 10ന് 22000, 12ന് 23,000വും കടന്നു. ജൂലായ് 1 മുതൽ 13 വരെ 6,319 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം. ഇവിടെ ആകെ മരണം പതിനൊന്നായിരത്തോടടുത്തു. ഡൽഹിയിൽ മൂവായിരവും തമിഴ്‌നാട്ടിലും ഗുജറാത്തിലും രണ്ടായിരവും പിന്നിട്ടു.

അതേസമയം രാജ്യത്തെ 86 ശതമാനം കൊവിഡ് കേസുകളും പത്തു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 50 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. കർണാടക, ഡൽഹി, ആന്ധ്രാപ്രദേശ്,ഉ ത്തർപ്രദേശ്,പശ്ചിമബംഗാൾ, ഗുജറാത്ത്,അസം എന്നീ സംസ്ഥാനങ്ങളിൽ 36 ശതമാനം കേസുകളാണുള്ളത്. രോഗമുക്തി നിരക്ക് 63.02 ശതമാനമായി ഉയർന്നു.

മഹാരാഷ്ട്രയിൽ ആകെ കേസുകൾ 2,67,000 പിന്നിട്ടു. ഇന്നലെ 6741 പുതിയ രോഗികളും 213 മരണവും

 തമിഴ്‌നാട്ടിൽ 4526 പുതിയ രോഗികൾ. ആകെ കേസുകൾ 1.47 ലക്ഷം കടന്നു.

 ഡൽഹിയിൽ 1606 പുതിയ കൊവിഡ് രോഗികളും 35 മരണവും. ആകെ കേസുകൾ 1.15 ലക്ഷം കടന്നു.
 ഗുജറാത്ത് 915 പുതിയ കേസുകളും 14 മരണവും. ആകെ കേസുകൾ 43000 പിന്നിട്ടു

ഒഡിഷയിൽ 543 പുതിയ രോഗികളും 5 മരണവും. ഭരണകക്ഷിയായ ബി.ജെ.ഡിയുടെ എം.എൽ.എ സുധാൻഷു ശേഖർ പരിദയ്ക്ക് കൊവിഡ്. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ എം.എൽ.എയാണ്.

 ബിഹാറിൽ 1432 പേർക്ക് കൊവിഡ്. ആകെ കേസുകൾ 18,000 കടന്നു. ലോക്ക്ഡൗൺ ജൂലായ് 31 വരെ നീട്ടി.
കർണാടകയിൽ മെട്രോ റെയിൽ നിർമ്മാണത്തൊഴിലാളികളിൽ 80പേർക്ക് കൊവിഡ്.

ചെന്നൈയിൽ കൊവിഡ് ബാധിച്ച് ഒരു പൊലീസുകാരൻ കൂടി മരിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസാമിക്ക് കൊവിഡില്ലെന്ന് പരിശോധനാഫലം