ന്യൂഡൽഹി: ട്രെയിൻയാത്ര കൊവിഡ് പ്രതിരോധ യാത്രയാക്കിയാക്കി മാറ്റാൻ പ്രത്യേക കോച്ചുകൾ നിർമ്മിച്ച് ഇന്ത്യൻ റെയിൽവേ. കപൂർത്തല കോച്ച് ഫാക്ടറിയിലാണ് പുതിയ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്.
ചെമ്പ് പ്രതലത്തിൽ വൈറസിന് അധികസമയം പ്രവർത്തനക്ഷമമായി നിൽക്കാനാവില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ കൈപ്പിടികൾ, കൊളുത്തുകൾ എന്നിവയിൽ ചെമ്പ് പൂശി. എ.സി. കോച്ചുകൾക്കുള്ളിലെ വായു ശുദ്ധീകരണത്തിന് എ.സി. ഡക്ട് വാൽവുകളിൽ പ്ലാസ്മ സംവിധാനം ഏർപ്പെടുത്തി. അയോണീകൃത വായു കടത്തിവിട്ട്, കോച്ചിന്റെ ഉൾഭാഗത്തുള്ള വായുവിനെ അണുവിമുക്തമാക്കുകയാണ് ലക്ഷ്യം.
കോച്ചിന്റെ ഉൾഭാഗത്ത് ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശി. ടൈറ്റാനിയം ഡൈ ഓക്‌സൈഡ് കവചം, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുകയും വായു ശുദ്ധമാക്കുകയും ചെയ്യും. വാഷ്‌ബേസിനുകൾ, വാതിലുകൾ, സീറ്റ്, ബർത്ത്, സ്‌നാക്ക് ടേബിൾ, ഗ്ലാസ് ജനൽ, തറ തുടങ്ങി, മനുഷ്യ സ്പർശമുണ്ടായേക്കാവുന്ന എല്ലാ പ്രതലത്തിലും ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയിട്ടുണ്ട്. 12 മാസം വരെ സംരക്ഷണം നൽകാൻ ഇതിനാകും.
കോച്ചിന്റെ മറ്റ് സവിശേഷതകൾ