mask

ന്യൂഡൽഹി :കൊവിഡ് കാലത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പാഠം പഠിപ്പിക്കാനൊരുങ്ങി യു.പി പൊലീസ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 തവണ ഇംപോസിഷൻ എഴുതിക്കാനാണ് ഫിറോസാബാദ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം
മാസ്ക് കി ക്ലാസ് (മാസ്കിനെ കുറിച്ചുള്ള ക്ലാസ്) എന്നാണ് പുതിയ രീതിക്ക് പേരിട്ടിരിക്കുന്നത്. മൂന്ന് - നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസാണ് മാസ്ക് ധരിക്കാത്തവർക്ക് ഫരീദാബാദ് പൊലീസ് നൽകുക. മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും വിശദീകരിച്ചുള്ള വീഡിയോ ക്ലാസും ഉണ്ടാകും. അതുകഴിഞ്ഞ് 500 തവണ ഇംപോസിഷനും. ഒരു പൊലീസ് ഉദ്യോഗസ്ഥനും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥനും ക്ലാസിന് നേതൃത്വം നൽകും.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പൊലീസിന്റെ ഭാഗത്തു നിന്ന് മറ്റ് നടപടികളൊന്നും ഉണ്ടാകില്ല. മൂന്ന് നാല് മണിക്കൂർ ഇരുന്ന് 500 തവണ ഇംപോസിഷൻ എഴുതണമെന്നേയുള്ളൂ.

- സചീന്ദ്ര പട്ടേൽ,

എസ്.പി. ഫിറോസാബാദ്