ന്യൂഡൽഹി:രാജ്യത്ത് ടെലിഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുവെന്ന് കണക്കുകൾ പുറത്ത് വിട്ട് ട്രായ്. കഴിഞ്ഞ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ മൂന്ന് ശതമാനത്തിൻ്റെ ഖുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ രാജ്യത്ത് 1,180 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരുന്നുവെങ്കിൽ മാർച്ച് അവസാനത്തോടെ 1,177 ആയി കുറഞ്ഞു.നഗരമേഖലകളിൽ 661 ദശലക്ഷത്തിൽ നിന്ന് 656 ദശലക്ഷമായി കുറഞ്ഞപ്പോൾ ഗ്രാമീണമേഖലകളിൽ 519 ൽ നിന്ന് 521 ദശലക്ഷമായി കൂടിയിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.മൊബൈൽഫോൺ ഉപഭോക്താക്കളുടെ ഇടയിലും ഗണ്യമായ ഇടിവ് ദൃശ്യമാണ്. ഫെബ്രുവരിയിൽ 1,160 ദശലക്ഷം പേർ 2ജി, 3ജി, 4ജി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ മാർച്ചോടെ 1,157ആയി കുറഞ്ഞു.