ന്യൂഡൽഹി: ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ. ഓരോ വിഭാഗത്തിൽപ്പെട്ട ക്ലാസുകൾക്കും സമയദൈർഘ്യവും നിർണയിച്ചിട്ടുണ്ട്. പലയിടത്തും സ്‌കൂളുകൾ മുഴുവൻ സമയ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടൊണ് മന്ത്രാലയം 'പ്രഗ്യത" എന്ന പേരിൽ മാർഗനിർദേശങ്ങൾ ഇറക്കിയത്.
മാർഗനിർദ്ദേശങ്ങൾ
പ്രീ പ്രൈമറിക്ക് 30 മിനിറ്റിൽ കൂടുതൽ ക്ലാസുകൾ പാടില്ല. നിശ്ചിത ദിവസം മാതാപിതാക്കളുമായി ആശയവിനിമയം നടത്തണം.
ഒന്നു മുതൽ എട്ടു വരെ ഓരോ ദിവസവും 30 മുതൽ 45 മിനിറ്റ് വരെയുള്ള രണ്ടു സെഷനുകളിൽ കൂടുതൽ പാടില്ല.
ഒൻപത് മുതൽ 12 വരെ ഓരോ ദിവസവും 30 മുതൽ 45 മിനിറ്റ് വരെയുള്ള നാലു സെഷനുകളിൽ കൂടുതൽ പാടില്ല.
ഒന്നു മുതൽ 12 വരെ എൻ.സി.ഇ.ആർ.ടി അക്കാദമിക് കലണ്ടർ അനുസരിച്ച് പാഠ്യപദ്ധതികൾ നടപ്പാക്കണം.