ന്യൂഡൽഹി. ഡൽഹിയിൽ പുതിയ രോഗികളുടെ എണ്ണവും മരണവും കുറയുന്നു. പ്രതിദിനം രോഗികളുടെ എണ്ണം രണ്ടായിരമായും മരണം 30-35 ആയും കുറഞ്ഞു. നിലവിൽ ദിവസേന 20,000ത്തോളം പരിശോധനകളാണ് നടത്തുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കേന്ദ്രസർക്കാരുമായി ചേർന്നുള്ള കൂട്ടായ ശ്രമങ്ങളാണ് നേട്ടമായതെന്നും മുഖ്യമന്ത്രി കേജ്‌രിവാൾ വ്യക്തമാക്കി.
ഡൽഹിയിൽ ഒരുഘട്ടത്തിൽ പ്രതിദിനം നൂറിലേറെയായിരുന്നു മരണം. എന്നാൽ ജൂലായ് ഏഴ് മുതൽ പ്രതിദിന മരണം 50ൽ താഴെയാണ്. നിലവിൽ ആകെ കൊവിഡ് ബാധിതർ 1.15 ലക്ഷവും മരണം മൂവായിരവും കടന്നെങ്കിലും ആക്ടീവ് കേസുകൾ 20,000ത്തിൽ താഴെയാ
ണ്.
പ്രതിദിന കേസുകളും മരണവും
ജൂൺ 14-1606 - 35
ജൂൺ 13-1246 - 40
ജൂൺ 12-1573 - 37
ജൂൺ 11-1781 - 34
ജൂൺ 10-2089 - 42
ജൂൺ 09-2187- 45
ജൂൺ 08-2033- 48
കേന്ദ്രവുമായി ചേർന്നുള്ള പ്രവർത്തനം
ദേശീയതലസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിച്ചുള്ള ഡൽഹി മോഡലിന് പിന്നിൽ കേന്ദ്രസർക്കാരുമായും എൻ.ജി.ഒകളുമായും മറ്റും ചേർന്നുള്ള കൂട്ടായ പ്രവർത്തനവും ഹോം ഐസൊലേഷൻ പോലുള്ള സർക്കാരിന്റെ നയങ്ങളുമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ജൂലായ് 15ന് 2.25 ലക്ഷം രോഗികൾ പ്രതീക്ഷിച്ചിടത്ത് നേർ പകുതിയായി കുറയ്ക്കാനായി. ചികിത്സയിലുള്ളവരുടെ എണ്ണവും കുറയ്ക്കാനായി. അതേസമയം ഏത് സമയത്തും കൊവിഡ് വ്യാപനതോത് വർദ്ധിക്കാമെന്നതിനാൽ അലംഭാവം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.