vargheese
ഡോ. വർഗീസ് ജോർജ്ജ്,

ന്യൂഡൽഹി: ലോക് താന്ത്രിക് ജനതാ ദൾ (എൽ.ജെ.ഡി) സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വർഗീസ് ജോർജിനെ നിയമിച്ചതായി ദേശീയ അദ്ധ്യക്ഷൻ ഫത്തേസിംഗ് അറിയിച്ചു. സംസ്ഥാന അദ്ധ്യക്ഷനായ എം.വി. ശ്രേയാംസ് കുമാറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കി. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് നിയമനം.

വിദ്യാർത്ഥി ജനതയിലൂടെ രാഷ്‌ട്രീയം തുടങ്ങിയ വർഗീസ് ജോർജ് 24 വർഷമായി എം.പി. വീരേന്ദ്രകുമാറിന്റെ വിശ്വസ്‌തനായി പാർട്ടിയിലുണ്ട്. എച്ച്.ഡി. ദേവഗൗഡ, നിതീഷ് കുമാർ, ശരത് യാദവ് എന്നിവർക്കു കീഴിൽ ദേശീയതലത്തിലും പ്രവർത്തിച്ചു. കോട്ടയം സി.എം.എസ് കോളേജ് വൈസ് പ്രിൻസിപ്പൽ റേച്ചൽ മാത്യുവാണ് ഭാര്യ. മകൾ: ദീപ മറിയം വർഗീസ് (ജെ.എൻ.യു റിസർച്ച് സ്‌കോളർ), മരുമകൻ: സുജോയ് മാമൻ തോമസ് (വൈ.എസ്.ആർ. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ ലെജിസ്ളേറ്റീവ് പോളിസി റിസർച്ച് ചുമതല).