ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.28 % വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം മേഖല കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും രാജ്യത്ത് ഒന്നാമതെത്തി. സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിലും തിരുവനന്തപുരം മേഖലയായിരുന്നു ഒന്നാമത്.
പത്താം ക്ലാസ് പരീക്ഷയിൽ ഇത്തവണ 98.28 ശതമാനം വിജയവുമായി ചെന്നൈയും 98.23 ശതമാനം വിജയവുമായി ബെംഗളൂരുവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 79.12 ശതമാനം വിജയവുമായി ഗുവാഹത്തിയാണ് ഏറ്റവും പിന്നിൽ.ദേശീയ തലത്തിൽ 91.46 ശതമാനമാണ് വിജയം. 18,73,015 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 17,13,121 പേർ ഉപരിപഠനത്തിന് അർഹരായി. 4,1804 പേർ 95%ത്തിന് മുകളിൽ മാർക്ക് നേടി.cbseresults.nic.in സൈറ്റിൽ ഫലങ്ങൾ ലഭ്യമാണ്.