ak

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട അറസ്റ്റിൽ ജനങ്ങൾക്കിടയിൽ അമർഷം ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അന്വേഷണ സംഘത്തിന് പൊലീസിന്റെ നിർദ്ദേശം. ക്രൈം ആൻഡ് ഇക്കണോമിക് ഒഫെൻസ് വിംഗ് സ്‌പെഷ്യൽ സി.പി. പ്രവീൺ രഞ്ജനാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ജാഗ്രതാനിർദ്ദേശം നൽകിയത്.

ഇത് സംബന്ധിച്ച ഉത്തരവുമിറങ്ങി. ഡൽഹി ആക്രമണത്തിനും പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിനും ജനങ്ങളെ പ്രേരിപ്പിച്ചവർക്കെതിരെ പൊലീസ് പ്രതികരിക്കുന്നില്ലെന്ന് ആരോപണമുണ്ടെന്നും അറസ്റ്റിന് മുമ്പ് മുഴുവൻ തെളിവുകളും സൂക്ഷമമായി പരിശോധിക്കണമെന്നും ഏകപക്ഷീയമായ അറസ്റ്റ് പാടില്ലെന്നും ഉത്തരവിൽ പറയുന്നു.