um

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു കുറ്റപത്രം കൂടി കോടതിയിൽ സമർപ്പിച്ചു. ചാന്ദ്ഭാഗ് പ്രദേശത്ത് നടന്ന അക്രമത്തിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദ്, ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ, യുനൈറ്റഡ് എഗനൈസ്റ്റ് ഹെയ്റ്റ് നേതാവ് ഖാലിദ് സൈഫി എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിടെ ഇവർ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു. കലാപത്തിന് ഫണ്ടും സൗകര്യങ്ങളും നൽകാൻ പി.എഫ്.ഐ എന്ന സംഘടന തയാറായതിനാൽ ഫണ്ടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് യോഗത്തിൽ ഉമർ ഖാലിദ് ഗ്രൂപ്പിന് ഉറപ്പ് നൽകിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. ചാന്ദ്ഭാഗിൽ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആറിലാണ് രണ്ട് കുറ്റപത്രം കൂടി സമർപ്പിച്ചിരിക്കുന്നത്.