as

ന്യൂഡൽഹി: കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച്​ ജീവൻ പൊലിഞ്ഞ ആരോഗ്യപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, പൊലീസുകാർ തുടങ്ങിയവരുടെ ആശ്രിതർക്ക്​ സർക്കാർ ജോലി നൽകുമെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

സംസ്​ഥാനത്ത്​ ഇതുവരെ 263 പൊലീസുകാർ, 30 ഡോക്​ടർമാർ, 43 നഴ്​സുമാർ​, 63 സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക്​ കൊവിഡ്​ ബാധിച്ചതായി മമത പറഞ്ഞു.