ന്യൂഡൽഹി: ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുത്തനെ കൂട്ടി. അതോറിറ്റി ഒഫ് അഡ്വാൻസ് റൂളിംഗിന്റെ ഗോവ ബെഞ്ചിന്റേതാണ് തീരുമാനം. ഔഷധ വിഭാഗത്തിൽ നിന്ന് അണുനാശിനി വിഭാഗത്തിലേക്ക് സാനിറ്റൈസർ മാറ്റിയതിനാലാണ് നികുതി കൂടിയത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിൽ ആവശ്യസാധനങ്ങളുടെ വിഭാഗത്തിലുള്ള സാനിറ്റൈസറുകളുടെ നികുതി കൂട്ടിയത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജി.എസ്.ടി വർദ്ധന. ജി.എസ്.ടി വർദ്ധിപ്പിച്ചതോടെ സാനിറ്രൈസറുകളുടെ വിലയും കൂടിയേക്കും.