ന്യൂഡൽഹി: ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ മൂലം സൈനിക സേവനം നിറുത്തുന്നവർക്കുള്ള ഇൻവാലിഡ് പെൻഷൻ ഇനി പത്തുവർഷത്തിൽ താഴെ സർവ്വീസ് ഉള്ളവർക്കും ലഭിക്കും. നിലവിൽ ഇൻവാലിഡ് പെൻഷൻ ലഭിക്കാൻ കുറഞ്ഞത് പത്തുവർഷം സർവ്വീസ് വേണം. അകാലത്തിൽ ജോലി നഷ്‌ടമാകുന്നവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് കാലയളവ് കുറയ്‌ക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2019 ജനുവരി നാലിനും അതിനു ശേഷവും സേനയിലുള്ളവർക്കാണ് പുതിയ തീരുമാനം ബാധകമാകുക. പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗാണ് തീരുമാനമെടുത്തത്.