ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9.50 ലക്ഷം പിന്നിട്ടു. മരണം കാൽലക്ഷത്തിലേക്ക് അടുത്തു. 24 മണിക്കൂറിനിടെ 29,429 പേർക്ക് കൊവിഡ് ബാധിച്ചു. 582 പേർക്ക് ജീവൻ നഷ്ടമായി. 24 മണിക്കൂറിനിടെ 20,572 പേർ രോഗമുക്തരായി.
♦ മഹാരാഷ്ട്രയിൽ പുതുതായി 7975 പുതിയ രോഗികളും 233 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 2.75 ലക്ഷം പിന്നിട്ടു.
♦ തമിഴ്‌നാട്ടിൽ 4,496 പുതിയ രോഗികളും 68 മരണവും. ആകെ കേസുകൾ 1.51 ലക്ഷം കടന്നു. ഇന്നലെ 5000 പേർക്ക് രോഗമുക്തി.
♦ കോയമ്പത്തൂർ ജില്ലാ കളക്ടർ കെ.രാജാമണിക്ക് കൊവിഡ്. അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടറുടെ ചേംബർ അടച്ചു.
♦ പശ്ചിമബംഗാളിൽ 1,589 പുതിയ രോഗികളും 20 മരണവും. ആകെ മരണം 1000 കടന്നു.
♦ ആന്ധ്രയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്നലെ 2,432 പുതിയ രോഗികളും 44 മരണവും. ആകെ കേസുകൾ 35000 പിന്നിട്ടു.
♦ 35 ഐ.ടി.ബി.പി ജവാൻമാർക്ക് കൂടി കൊവിഡ്. ബി.എസ്.എഫിൽ 68 പുതിയ രോഗികൾ
♦ പഞ്ചാബ് ഗ്രാമവികസനമന്ത്രി രജീന്ദർ സിംഗ് ബജ്വയ്ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ എല്ലാമന്ത്രിമാരും കൊവിഡ് പരിശോധനയ്ക്ക് വിധേയമായി.
♦ ബീഹാർ രാജ്ഭവനിൽ 30 ജീവനക്കാർക്ക് കൊവിഡ്. ബീഹാറിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് ജയസ്വാളിന് കൊവിഡ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും രോഗബാധയുണ്ട്. കഴിഞ്ഞ ദിവസം ബി.ജെ.പി ആസ്ഥാനത്തെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു
♦ പ്ലാസ്മ ദാനം ചെയ്യുന്നവർക്ക് പ്രോത്സാഹന സഹായമെന്ന നിലയിൽ 5000 രൂപ നൽകുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.സുധാകർ