ar

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥ പരിഗണിച്ച് അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ സായുധ സേനകൾക്ക് 300 കോടിരൂപയുടെ ഇടപാടുകൾ നടത്താൻ പ്രതിരോധ മന്ത്ര രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. ആറുമാസത്തിനുള്ളിൽ ആവശ്യമായ ഉപകരണങ്ങൾക്ക് ഓർഡർ നൽകാൻ തുക വിനിയോഗിക്കാം.