ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവാജിറാവു പാട്ടീൽ നിലംഗേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലാത്തൂർ മേഖലയിൽ നിന്ന് കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ മുതിർന്ന നേതാവാണ് ഇദ്ദേഹം. നേരത്തെ ബി.ജെ.പി എം.എൽ.എ അഭിമന്യുപവറാനിന് രോഗം കണ്ടെത്തിയിരുന്നു.
88കാരനായ ശിവാജിറാവു പാട്ടീൽ 1985 ജൂൺ മുതൽ 1986 മാർച്ച് വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു.