nee

ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ നീല സത്യനാരായൺ കൊവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. 1972 ബാച്ച് ഐ.എ.എസ് ഓഫീസറായ നീല സത്യനാരായൺ സംസ്ഥാനത്തെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മിഷറായിരുന്നു. അന്ധേരിയിലെ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഭർത്താവിനും മകനും കൊവിഡ് ബാധിച്ചിട്ടുണ്ട്. സംസ്ഥാന റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി 2009ൽ വിരമിച്ച ശേഷം 2009 മുതൽ 2014 വരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായത്.