ന്യൂഡൽഹി: യു.എ.ഇ കോൺസുലേറ്റ് വഴി സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു. യു.എ.ഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. കസ്റ്റംസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷൻ ബ്യൂറോയെയും അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി വഴി യു.എ.ഇ അധികൃതരെയും ഇക്കാര്യം അറിയിച്ചു. കുറ്റവാളികളെ കൈമാറാനുള്ള കരാർ അടിസ്ഥാനത്തിൽ ഫൈസൽ ഫരീദിനെ തിരിച്ചയയ്ക്കാനുള്ള നടപടികൾ യു.എ.ഇ ഉടനാരംഭിക്കുമെന്നാണ് കരുതുന്നത്. എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് യു.എ.ഇയിൽ ചെന്ന് അറസ്‌റ്റു ചെയ്യാനും കഴിയും.