ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരിലെ സ്ഥിരവാസികൾക്ക് നൂറു ശതമാനം ജോലി സംവരണം നൽകുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല. ഹർജിക്കാരനോട് ജമ്മുകാശ്‌മീർ ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
സ്ഥിര താമസക്കാർക്ക് സർക്കാർ ജോലിയിൽ നൂറു ശതമാനം സംവരണം നൽകുന്ന ജമ്മുകാശ്‌മീർ സിവിൽ സർവീസ് നിയമത്തിലെ 3എ, 5എ, 6, 7 എന്നീ വകുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലഡാക്ക് സ്വദേശിയായ അഭിഭാഷകൻ നജൂം ഉൽ ഹുദയുടെ ഹർജി.