ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തി വച്ച ആഭ്യന്തര വിമാന സർവീസുകളിൽ 60 ശതമാനം പുനരാരംഭിക്കുന്നത് ആലോചനയിലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ദീപാവലിയോടനുബന്ധിച്ച് നവംബറിൽ വിമാന സർവീസുകൾ തുടങ്ങാനാണ് സാദ്ധ്യത.