vote

ന്യൂഡൽഹി: കൊവിഡ് പരിഗണിച്ച് 65വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും ഗർഭിണികൾക്കും തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനം ബിഹാർ തിരഞ്ഞെടുപ്പിൽ നടപ്പാക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.

അതേസമയം 80 വയസിന് മുകളിൽ പ്രായമുള്ളവർക്കും അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കും തപാൽ വോട്ട് സൗകര്യം ഉപയോഗിക്കാം.

മുതിർന്നവരും രോഗമുള്ളവരും ഗർഭിണികളും വീട്ടിലിരിക്കണമെന്ന കൊവിഡ് പ്രോട്ടോക്കോൾ പരിഗണിച്ചാണ് പോസ്‌റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. ബിഹാർ തിരഞ്ഞെടുപ്പിലും ഉടൻ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ഇതു നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് കമ്മിഷന്റെ വിശദീകരണമെങ്കിലും സി.പി.എം അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പും തീരുമാനത്തെ സ്വാധീനിച്ചെന്നാണ് വിവരം.