ന്യൂഡൽഹി: കൊവിഡ് സമ്പദ്‌വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതവും അതു മറികടക്കാനുള്ള പരിഹാരങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ധന - വാണിജ്യ മന്ത്രാലയങ്ങളിലെ 50 ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം തേടി. ക്രയവിക്രിയം കുറഞ്ഞതിനാൽ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കാനുള്ള പോംവഴികളാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ അദ്ദേഹം നീതി ആയോഗ്, മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്, സാമ്പത്തിക ഉപദേശക സമിതി എന്നിവയുടെ പ്രത്യേക യോഗങ്ങളും വീഡിയോ കോൺഫറൻസ് വഴി നടത്തിയിരുന്നു.