va

ന്യൂഡൽഹി: അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീഴാതിരിക്കാൻ മുൻ മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധരെ രാജ സിന്ധ്യ സഹായിക്കുന്നുവെന്ന് ആരോപണം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാർട്ടിയുടെ എം.പി ഹനുമാൻ ബേനിവാളിന്റേതാണ് ആരോപണം. വസുന്ധരെ ജാട്ട് സമുദായത്തിലുള്ള കോൺഗ്രസ് എം.എൽ.എമാരെ നേരിട്ട് വിളിച്ച് ഗെലോട്ടിന് പിന്തുണ നൽകണമെന്നും സച്ചിനൊപ്പം പോകരുതെന്നും ആവശ്യപ്പെട്ടെന്നും ഇതിന് തന്റെ കൈയിൽ തെളിവുണ്ടെന്നും ബേനിവാൾ പറഞ്ഞു. വസുന്ധരെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2018ൽ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിട്ടയാളാണ് ബേനിവാൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ ഇത് തള്ളിക്കളഞ്ഞു.