ജാതി, മതം, നിറം, ഉയരം, വണ്ണം, പണം എന്നിങ്ങനെ വിവാഹകമ്പോളത്തിൽ പൂർത്തിയാക്കേണ്ട കളങ്ങൾ നിരവധിയുണ്ട്. വിവാഹത്തിൽ പങ്കെടുത്ത് തിരികെ വീട്ടിലെത്തുന്നവരോട് ''പെണ്ണു വെളുത്തിട്ടാണോ?, തലമുടി മുട്ടോളമുണ്ടോ? '' തുടങ്ങിയ ചോദ്യങ്ങൾ ക്ലീഷേയായി ഇപ്പോഴും നിൽക്കുന്നുണ്ട്. അതിനി കൊയിലാണ്ടിയാണേലും ആഫ്രിക്കയായണേലും മാറ്റമൊന്നുമില്ല.
വിവാഹകമ്പോളത്തിൽ 'ഡിമാന്റ് ' കൂട്ടുന്നതിനായി മക്കളെ തടങ്കലിലിട്ട് തീറ്റിച്ച് 'തടിച്ചി'കളാക്കുന്ന ഒരു വിഭാഗം അമ്മമാരുണ്ട്. ഇവിടെയല്ല, അങ്ങ് ആഫ്രിക്കയിലെ മൗറീഷ്യസിൽ. തടിയുള്ള പെൺകുട്ടികളെയാണ് മൗറീഷ്യസിലെ പുരുഷന്മാർക്ക് ഇഷ്ടം. അതിനാൽ പത്ത് വയസു കഴിഞ്ഞാൽ പെൺകുട്ടികളെ നന്നായി തീറ്റിക്കും. നന്നായി തടിപ്പിച്ച് പതിനാലു വയസിനുള്ളിൽ ആരെയെങ്കിലും കൊണ്ട് കെട്ടിക്കുകയും ചെയ്യും.
വെറുതെയുള്ള തീറ്റിക്കലല്ല. കുത്തയിരുന്നുള്ള തീറ്റിക്കലാണ് .മഴക്കാലമായാൽ നാട്ടിലെ സ്ത്രീകളും കുട്ടികളും ഇതിനായി മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ടെന്റിലേക്ക് മാറും. തുടർന്നുള്ള രണ്ട് മാസം കുട്ടികളെ വണ്ണം വയ്‌പ്പിക്കാനുള്ള യജ്ഞത്തിലാണ്.
രണ്ട് മാസം കഴിഞ്ഞ് തടിച്ചികളായി തിരികെ നാട്ടിലെത്തിയാൽ പെൺകുട്ടിക്ക് ഉടൻ കല്യാണം. ഒരു സമയം 3,000 കലോറി ഭക്ഷണം കുട്ടിക്ക് കഴിക്കാൻ നൽമെന്നാണ് അറിയുന്നത്. ഒട്ടകപ്പാലും ആട്ടിൻപാലും മാത്രമാണ് കുടിക്കാൻ കൊടുക്കുക. എന്നാൽ ഈ അധിക ഭക്ഷണം ഭാവിയിൽ പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചില മാതാപിതാക്കൾക്കെങ്കിലും നന്നായിട്ടറിയാം. എന്നാൽ ദാരിദ്രത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാനും കല്യാണം കഴിച്ച് അയയ്ക്കാനും ഇതല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് അവർ പറയുന്നത്.