high-court

ന്യൂഡൽഹി: കോടതിയിൽ ജഡ്ജിയെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന 'മൈ ലോഡ്', 'ലോർഡ്ഷിപ്പ് 'എന്നിവയ്ക്ക് പകരം 'സാർ' എന്ന് ഉപയോഗിച്ചാൽ മതിയെന്ന് കൊൽക്കത്ത ഹൈക്കോടതി.

ഇക്കാര്യം നിർദ്ദേശിച്ച് കൊൽക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള കോടതികൾക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.ബി.എൻ രാധാകൃഷ്ണൻ കത്ത് അയച്ചതായാണ് റിപ്പോർട്ട്. കൊൽക്കത്ത ഹൈക്കോടതിക്ക് കീഴിൽ വരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഈ നിർദ്ദേശം ബാധകമാണ്.

ബ്രിട്ടീഷ് രാജ് കാലഘട്ടം മുതൽ തുടർന്നുവരുന്ന ഇത്തരം കീഴ്വഴക്കങ്ങൾക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയ ജസ്റ്റിസ് എസ് മുരളീധർ അദ്ദേഹത്തെ അഭിസംബോധന ചെയ്യുമ്പോൾ മൈ ലോർഡ്, ലോർഡ്ഷിപ്പ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകരോട് അഭ്യർത്ഥിച്ചിരുന്നു.