medical-college-supreme-c

ന്യൂഡൽഹി:കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും കേരള ഹൈക്കോടതി തുറന്ന കോടതിയിൽ ഹർജികൾ പരിഗണിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ ഹർജി. അഭിഭാഷകയായ നടാഷ ഡാൽമിയയാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതിയുടെ നിലപാട് അറിയിക്കാൻ സോളിസിറ്റർ ജനറലിന് നിർദേശം നൽകി.

ഹർജിയും കേസ് രേഖകളും നേരിട്ട് ഫയൽ ചെയ്യണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. എന്നാൽ ഹൈക്കോടതിക്ക് സമീപം പോലും കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളതിനാൽ എങ്ങനെ അഭിഭാഷകർക്കും മറ്റും നേരിട്ട് ഹാജരാകാൻ കഴിയുമെന്ന് ഹർജിക്കാരി ചോദിക്കുന്നു.അതിനാൽ സുപ്രീംകോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.