supreme-court

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. കോടതിയോട് ഇത്തരം ആവശ്യങ്ങൾ എങ്ങനെ ഉന്നയിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതൊന്നും കോടതിയുടെ ജോലിയല്ല. കുട്ടികൾ ഇപ്പോൾ തന്നെ പാഠപുസ്തകങ്ങളുടെ എണ്ണം കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും നിരീക്ഷിച്ചു.

പൊതു സിലബസുള്ള 'ഒരു രാജ്യം, ഒരു വിദ്യാഭ്യാസ ബോർഡ്" സമ്പ്രദായം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.