covid-cases

ന്യൂഡൽഹി: രാജ്യത്തെ 80 ശതമാനം കൊവിഡ് രോഗികളും വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ആരോഗ്യമന്ത്രാലയം. ഐ.സി.യുവിലുള്ളത് 1.94 ശതമാനം മാത്രമാണ്. വെന്റിലേറ്ററിലുള്ളത് 0.35 ശതമാനം. ഓക്‌സിജൻ പിന്തുണയോടെ കഴിയുന്നത് 2.81 ശതമാനം ആണെന്നും കേന്ദ്രം വ്യക്തമാക്കി. രോമഗുക്തി നിരക്ക് 63.33 ശതമാനമായി ഉയർന്നു. 24 മണിക്കൂറിൽ 22,942 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തർ 6.35 ലക്ഷം.

ചികിത്സയിലുള്ളത് 3.42 ലക്ഷം. രോഗം ഇരട്ടിക്കൽ നിരക്ക് നിലവിൽ 20.6 ദിവസമാണ്.

10 ലക്ഷം പേരിൽ 724.4 എന്ന നിലയിലാണ് രോഗനിരക്ക്. 10 ലക്ഷം പേരിൽ 18.6 എന്ന തോതിലാണ് മരണനിരക്ക്.

ജൂലായ് 15ലെ കണക്ക് പ്രകാരം ചികിത്സയിലുള്ളവരിൽ 52.7 ശതമാനം 10 നഗരങ്ങളിലായാണ്. താനെയിലാണ് ഏറ്റവും കൂടുതൽ രോഗികൾ 34,721. ഹൈദരാബാദ് (28,783), പൂനെ (25,510), മുംബയ് (22,888),ഡൽഹി (17,807), ബംഗളൂരു (17,049),ചെന്നൈ (15,610), കൊൽക്കത്ത (4,304), ഗുവാഹത്തി ( 4,220), അഹമ്മദാബാദ് ( 3633) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ രോഗികളുടെ എണ്ണം.