പെണ്ണായി പിറന്നതുകൊണ്ട് ആചാരത്തിന്റെ പേരിൽ വേദന അനുഭവിക്കേണ്ടിവരുന്ന ചില ഇടങ്ങളുണ്ട്. ഇവിടെ സ്ത്രീകളുടെ അവകാശത്തെക്കുറിച്ചോ സ്വാതന്ത്യ്രത്തെക്കുറിച്ചേ ചർച്ചയില്ല. എല്ലാം സഹിച്ച് മിണ്ടാതിരിക്കുകയേ നിവൃത്തിയുള്ളൂ.
ബ്രസീലിലെ ഉവാവൂപ്‌സിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ ഇത്തരമൊരു ആചാരമുണ്ട്. സ്ത്രീകൾ പ്രായപൂർത്തിയാകുന്നതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ അവരെ നഗ്‌നരായി തെരുവിൽ കൊണ്ടുവന്ന് മരണം വരെയോ, അബോധാവസ്ഥയിലാകും വരെയോ അടിക്കും. സ്ത്രീകൾക്ക് നേരെയുള്ള ഈ പീഡനത്തിനുപിന്നിലെ വിശ്വാസം ഞെട്ടിക്കുന്നതാണ്. ഈ കൊടിയ മർദ്ദനം തരണം ചെയ്യുന്നവർക്ക് മാത്രമേ വിവാഹം കഴിക്കാൻ യോഗ്യതയുള്ളൂവെന്നാണ് ഗോത്രവർഗ്ഗക്കാർക്കിടയിലെ
വിശ്വാസം.