co

ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 10.70 ലക്ഷം കടന്നു. മരണം 27,000ത്തോളം. രോഗമുക്തി നിരക്ക് 63 ശതമാനം.

 കൊവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയിൽ ആകെ രോഗികൾ മൂന്നു ലക്ഷം കടന്നു. മുംബയ് ഒരു ലക്ഷവും പിന്നിട്ടു. ഇന്നലെ 8348 പുതിയ രോഗികൾ. ആകെ 3,00,937.

ഇന്നലെ144 മരണം. ആകെ മരണം 12,000.

 തമിഴ്‌നാട്ടിൽ ആകെ രോഗികൾ 1.65 ലക്ഷം കടന്നു. ഇന്നലെ 4807 പുതിയ രോഗികളും 88 മരണവും.
 ഡൽഹിയിൽ 1,475 പുതിയ രോഗികളും 26 മരണവും.
 കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാരായ മഹന്ദേഷ് കൗജൽഗി, രാജശേഖർ പാട്ടീൽ, എം.എൽ.സി ചന്ദ്രശേഖർ പാട്ടിൽ എന്നിവർ കൊവിഡ്.