ന്യൂഡൽഹി: സമൂഹമാദ്ധ്യമ അക്കൗണ്ടായ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇന്നലെ ആറുകോടിയായി ഉയർന്നു. രാജ്യത്ത് ട്വിറ്ററിൽ ഏറ്റവും പേർ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്. ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ടുകളിൽ മൂന്നാം സ്ഥാനത്താണ് മോദി.
2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ട്വിറ്റർ ഉപയോഗിച്ചു തുടങ്ങിയത്. കഴിഞ്ഞ സെപ്‌തംബറിൽ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം അഞ്ചു കോടിയിലെത്തി.
ലോക നേതാക്കളും ഇന്ത്യയിലെ രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ 2354 പേരെ മോദിയും ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ, മുതിർന്ന ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ഓ. രാജഗോപാൽ, ഒളിമ്പ്യൻ പി.ടി. ഉഷ എന്നിവർ ഇതിലുൾപ്പെടുന്നു.
പത്തു മാസം കൊണ്ടുള്ള വർദ്ധനവ്
ഒരു കോടി
ട്വിറ്റർ ഫോളോവേഴ്സ്
ഒന്നാം സ്ഥാനം
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ
12.07 കോടി ഫോളോവേഴ്സ്.
രണ്ടാം സ്ഥാനം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
8.3 കോടി ഫോളോവേഴ്സ്
മൂന്നാംസ്ഥാനം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
6 കോടി ഫോളോവേഴ്സ്
ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകളിൽ 15-ാം സ്ഥാനമാണ് മോദിയുടേത്.