covid

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് കൂടുതൽ രോഗികൾ മരിക്കുന്ന ഡൽഹിയിൽ ക്രൈസ്‌തവ വിശ്വാസികൾക്ക് മതാചാര പ്രകാരം സംസ്‌‌കാര ചടങ്ങുകൾ നടത്താൻ ഫരീദാബാദ് രൂപതാ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പ്രത്യേക സംഘത്തെ നിയോഗിച്ചു.

കൊവിഡ് നിബന്ധനകൾ പാലിച്ചും ക്രൈസ്‌തവ വിശ്വാസം അനുസരിച്ചും ചടങ്ങ് നടത്താൻ ഇടവക തോറും നാലു യുവാക്കൾ വീതമുള്ള വോളന്റിയർ ടീം രൂപീകരിക്കുമെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചു. ഇവർക്ക് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ഓൺലൈനിൽ പരിശീലനം നൽകും. ജസോല ഫൊറോന പള്ളി വികാരി ഫാദർ ജൂലിയസ് ജോബിനാണ് നേതൃത്വം.