ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടാൽ അവളെ തട്ടിക്കൊണ്ടുപോകാം. ശേഷം വിവാഹവും കഴിക്കാം..! ഇതാണ്
റോമാനി ജിപ്‌സികളുടെ ഇടയിലെ വിവാഹരീതി. വധുവിനെ തട്ടിക്കൊണ്ടുപോകുന്നത് റോമാനി ജിപ്‌സികളുടെ ഇടയിൽ നിയമവിധേയമാണ്. എന്നാൽ, തട്ടിക്കൊണ്ടുപേയി 35 ദിവസം ബന്ദിയാക്കി വച്ചാൽ മാത്രമേ പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയൂ. പെൺകുട്ടിയുടെ ഇഷ്ടത്തിന് അല്ല, അധീശത്വത്തിനും ആൺകോയ്മയ്ക്കുമാണ് ഇവിടെ പ്രാധാന്യം.
ഏതാണ്ട് ആയിരത്തോളം വർഷങ്ങൾക്കു മുൻപ് വടക്കേ ഇന്ത്യയിൽ നിന്ന് മദ്ധ്യേഷ്യയിലേക്കും അവിടെ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ച, പരമ്പരാഗതമായി നാടോടികൾ ആയ ജനവിഭാഗമാണ് റൊമാനി ജനത. ഇന്നത്തെ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാവണം ഇവർ യാത്ര ആരംഭിച്ചതെന്ന് വിശ്വസിക്കുന്നു.
ഇന്ത്യയിലും എസ്‌തോണിയയിലും നടത്തിയ ഡി.എൻ.എ ഗവേഷണങ്ങളിൽ നിന്ന് ലഭിച്ച ഫലങ്ങൾ അനുസരിച്ച് റൊമാനി ജനതയും സിന്ധി ആൾക്കാരും ഇന്ത്യയിലെ ദളിത് വിഭാഗങ്ങളുടെ പിന്മുറക്കാർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 ഫെബ്രുവരിയിലെ അന്തർദേശീയ റൊമാനി കോൺഫറൻസിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം റൊമാനി ജനത ഇന്ത്യയുടെ മക്കളായിരുന്നെന്നും ഇന്ത്യൻ സർക്കാർ ഇവരെ മറ്റുരാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരായി കരുതണമെന്നും പറയുകയുണ്ടായി.