ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് സ്ഥിതി വിലയിരുത്തി. കൊവിഡ് രൂക്ഷമായ ബിഹാർ, അസം, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. ബിഹാറിലെയും അസമിലെയും പ്രളയസ്ഥിതിയും പ്രധാനമന്ത്രി വിലയിരുത്തി.