ന്യൂഡൽഹി: അവസാന വർഷ ബിരുദ പരീക്ഷകൾ സെപ്തംബർ അവസാനത്തോടെ നടത്തുമെന്ന യു.ജി.സി തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊവിഡ് ബാധിതരായ വിദ്യാർത്ഥികളുടേതടക്കം പത്തിലേറെ ഹർജികളാണുള്ളത്. കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിലൂടെ ജീവിക്കാനുള്ള തങ്ങളുടെ ഭരണഘടനാ അവകാശ ലംഘനമാണ് നടക്കുന്നതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്താനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്നു വിവിധ വിദ്യാർത്ഥി,അദ്ധ്യാപക സംഘടനകളും ആരോപിച്ചു.