ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രർ ജയിൻ കൊവിഡ് രോഗമുക്തി നേടി ഓഫീസിൽ മടങ്ങിയെത്തി ചുമതലകളേറ്റെടുത്തു. ജയിന്റെ അഭാവത്തിൽ അദ്ദേഹം വഹിച്ച വകുപ്പുകൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കൈകാര്യം ചെയ്തിരുന്നത്. 55 കാരനായ മന്ത്രിക്ക് ജൂൺ 17നാണ് രോഗബാധ കണ്ടെത്തിയത്.