ന്യൂഡൽഹി: രാജ്യമാകെ കൊവിഡിന്റെ സമൂഹവ്യാപനം സംഭവിച്ചതിന് മതിയായ തെളിവില്ലെന്ന് എയിംസ് ഡയറക്ടർ രൺ‌ദീപ് ഗുലേറിയ പറഞ്ഞു. ചില ഹോട്ട് സ്‌പോട്ടുകളുണ്ട്. നഗരങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നുണ്ട്. അവ പ്രാദേശിക സമൂഹ വ്യാപനമാണ്.
ഡൽഹിയിലെ ചിലയിടങ്ങളിൽ കൊവിഡ് ബാധ പാരമ്യത്തിലെത്തി. അതിനാൽ ഇപ്പോൾ രോഗികളുടെ എണ്ണം കുറയുകയാണ്. ചില സംസ്ഥാനങ്ങളിൽ കൊവിഡ് കൂടുന്നുണ്ട്. അവിടങ്ങളിൽ കുറച്ചു കഴിയുമ്പോൾ പാരമ്യത്തിലെത്താമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് സമൂഹത്തിൽ വ്യാപിച്ചിട്ടുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.