yechury

ന്യൂഡൽഹി: സി.പി.എം ഭരിക്കുന്ന സംസ്ഥാനത്തെ ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ സി.പി.എമ്മിന്റെ പ്രത്യയശാസ്‌‌ത്ര നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് പ്രവർത്തിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തനിക്കയച്ച കത്തിൽ പറയുന്ന കാര്യങ്ങൾക്ക് വിശദമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പാർട്ടിയും സർക്കാർ സർക്കാരുമെന്നതാണ് ഞങ്ങളുടെ നിലപാട്. മറ്റു പാർട്ടികളും ഇങ്ങനെയാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ കരുതുന്നു. സ്വർണക്കടത്തിൽ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് നിലപാടാണെന്ന വാർത്ത തെറ്റാണ്. എല്ലാ വിഷയങ്ങളിലും ഒരു നിലപാട് മാത്രമാണുള്ളത്- യെച്ചൂരി വ്യക്തമാക്കി.