covid
covid

ബംഗാളിൽ സാമൂഹ്യവ്യാപനം, ആഴ്ചയിൽ രണ്ടുദിവസം അടച്ചിടൽ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 40,000 കടന്നു. 40243 പേർക്കാണ് ഞായറാഴ്ച രോഗബാധയുണ്ടായത്. 675 മരണവും റിപ്പോർട്ട് ചെയ്തു. കേന്ദ്രആരോഗ്യമന്ത്രായത്തിൻറെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ 40,425 പുതിയ രോഗികളുണ്ടായി. ആകെ രോഗികൾ 11.50 ലക്ഷം കടന്നു. മരണസംഖ്യ 28000 പിന്നിട്ടു.

അതേസമയം രോഗമുക്തരുടെ എണ്ണം ഏഴ് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 22664 പേർ രോഗമുക്തരായി.രോഗമുക്തി നിരക്ക് 62.62 ശതമാനം. കൊവിഡ് മരണനിരക്ക് 2.46 ശതമാനമായി കുറഞ്ഞു. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ പരിശോധനാശേഷി കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു

ഡൽഹിയിൽ ആശ്വാസം

................................

മേയ് 27ന് ശേഷം ഇതാദ്യമായി ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി. ഇന്നലെ 954 പുതിയ രോഗികളും 35 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ 8240 പുതിയ രോഗികളും 176 മരണവും. ആകെ മരണം 12000 കടന്നു.

തമിഴ്നാട്ടിൽ 4,985 പുതിയരോഗികളും 70 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 2500 കടന്നു. ആകെ കേസുകൾ 1.75 ലക്ഷം.

ഗുജറാത്തിൽ 998 പുതിയ രോഗികളും 20 മരണവും
ആന്ധ്രയിൽ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. ഇന്നലെ 4074 പുതിയ രോഗികളും 54 മരണവും.
ബീഹാറിൽ 1076 പുതിയ രോഗികളും 8 മരണവും.
മദ്ധ്യപ്രദേശിൽ 710 പുതിയ രോഗികൾ,17 മരണം.

സാമൂഹ്യവ്യാപനമുണ്ടായി എന്ന് കേന്ദ്രം അംഗീകരിക്കണമെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് എം.പി ആവശ്യപ്പെട്ടു.

അസമിൽ ഒരു ബി.ജെ.പി എം.എൽ.എയ്ക്ക് കൂടി കൊവിഡ്.

മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ്. മുതിർന്ന കോൺഗ്രസ് നേതാവും മുംബയുടെ ചുമതലയുള്ള മന്ത്രിയുമായ അസ്‌ലം ഷെയ്ക്കിനാണ് രോഗബാധ. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് അസ്‌ലം ഷെയ്ക്ക്.

ആന്ധ്ര തിരുപ്പതി ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരി ശ്രീനിവാസ മൂർത്തി ദീക്ഷിതലു കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു.

പഞ്ചാബിൽ 410 രോഗികൾ കൂടി.
ഹരിയാനയിൽ 694 പുതിയ രോഗികൾ

ഉത്തർപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. ഇന്നലെ 1924 പുതിയ രോഗികളും 46 മരണവും സംസ്ഥാനത്തുണ്ടായി. ആകെ കേസുകൾ 51000 കടന്നു.

തെലങ്കാനയിൽ 1198 പുതിയ രോഗികളും 7 മരണവും റിപ്പോർട്ട് ചെയ്തു.

മുംബയിൽ 1043 പുതിയ രോഗികളും 65 മരണവും

കർണാടകയിൽ 3648 പുതിയ രോഗികളും 72 മരണവും. ബംഗ്ലുരുവിൽ മാത്രം 1452 പുതിയ രോഗികളും 31 മരണവും