ന്യൂഡൽഹി: ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യാഴം, ശനി ദിവസങ്ങളിലാണ് സമ്പൂർണ ലോക്ക്ഡൗൺ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നിലവിൽ ജൂലായ് 31വരെ കണ്ടെയ്ൻമെന്റ് സോണുകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സമ്പൂർണ ലോക്ക്ഡൗൺ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നേരത്തെ ലോക്ക്ഡൗണിൽ ഇളവ് വരുത്തിയത്. സംസ്ഥാനത്ത് രോഗികളുടെ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്.