ന്യൂഡൽഹി: അർഹതപ്പെട്ടവർക്ക് വീട്ടുപടിക്കൽ റേഷൻ എത്തിച്ചു നൽകുന്ന പദ്ധതിക്ക് ഡൽഹി മന്ത്രിസഭയുടെ അംഗീകാരം. മുഖ്യമന്ത്രി 'ഘർ ഘർ റേഷൻ യോജന" എന്ന പദ്ധതി ഏഴു മാസത്തിനുളളിൽ നടപ്പാക്കും.
ഗോതമ്പ്, അരി, പഞ്ചസാര അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ആരോഗ്യ മുൻകരുതൽ നടപടികൾ സ്വീകരിച്ച് വൃത്തിയുളള ബാഗിൽ വീട്ടിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടെൻഡർ അടക്കമുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏഴു മാസത്തിനുളളിൽ പദ്ധതി പ്രാവർത്തികമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ഇതോടെ റേഷൻകടകളിൽ പോയി റേഷൻ വാങ്ങുന്നത് ഓപ്ഷണൽ ആകും. അല്ലാത്ത പക്ഷം വീടുകളിൽ എത്തിച്ചു നൽകും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേന്ദ്രസർക്കാരിന്റെ വൺ നേഷൻ വൺ റേഷൻ കാർഡും ഡൽഹിയിൽ നടപ്പിലാക്കുമെന്നും കേജ്‌രിവാൾ അറിയിച്ചു.