ന്യൂഡൽഹി: അറബിക്കടലിൽ തെക്കു പടിഞ്ഞാറൻ സമുദ്ര മേഖലയിൽ ചരക്ക് കപ്പലുകൾക്കും മത്സ്യബന്ധന കപ്പലുകൾക്കും സഞ്ചരിക്കാൻ കേന്ദ്രഷിപ്പിംഗ് മന്ത്രാലയം പ്രത്യേകം പാതകൾ നിശ്ചയിച്ചു. തിരക്കുള്ള സമുദ്രപാതയിൽ അപകടങ്ങൾ പതിവാകുന്നതും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുന്നതും കണക്കിലെടുത്താണിത്.
ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലിന്റെ ക്രിയാത്മക ഇടപെടൽ മൂലം നിലവിൽ വരുന്ന പ്രത്യേക പാത ജലഗതാഗതം സുരക്ഷിതവും സുഗമവുമാക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ആഗസ്റ്റ് ഒന്നു മുതൽ പുതിയ പാതകൾ പ്രാബല്യത്തിൽ വരും.