harop-drone-

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച 'ഭാരത്' ഡ്രോണുകൾ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ആകാശ നിരീക്ഷണത്തിനായി സൈന്യത്തിന് കൈമാറി. പ്രതികൂല കാലാവസ്ഥയെ കൂസാതെ ഉയരങ്ങളിൽ സഞ്ചരിച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ളവയാണ് ഡി.ആർ.ഡി.ഒ വികസിപ്പിച്ച 'ഭാരത്' ഡ്രോണുകൾ. പ്രത്യേക സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ 'ശത്രു'വിനെയും 'മിത്ര'ത്തെയും തിരിച്ചറിയാനുള്ള കൃത്രിമ ബുദ്ധിയും സന്നിവേശിപ്പിച്ചിരിക്കുന്നു. ശത്രു റഡാറിന്റെ കണ്ണു വെട്ടിക്കാനുമറിയാം. കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നവരെപ്പോലും കണ്ടെത്താൻ കഴിയുന്ന, രാത്രികാഴ്‌ചയുള്ള സെൻസറുകളാണ് കാമറയിലുള്ളത്. തത്സമയം ദൃശ്യങ്ങൾ റെക്കാഡ് ചെയ്‌ത് കൺട്രോൾ റൂമിന് കൈമാറും.